സജി ചെറിയാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തുവെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ചോദിച്ചു. ഇന്ത്യയുടെ അസ്തിത്വത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. ഭരണഘടനാ ലംഘനം സിപിഎം അജണ്ടയാണ്. രാജ്യത്ത് ഭരണഘടന അനുസരിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ ഒന്നാണ് സിപിഎം എന്നും കെ സുധാകരന്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ലെങ്കിലും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ല. കാര്യങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള കഴിവും ചിന്താശേഷിയും വോട്ടര്‍മാര്‍ക്ക് ഉണ്ട്
'പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നതിനാല്‍ അഫ്ഗാനിലുണ്ടായ യുദ്ധങ്ങളില്‍ എണ്‍പതിനായിരത്തോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നാളെ കടകൾ തുറക്കാനുള്ള തീരുമാനം വ്യാപാരി വ്യവസായി ഏകോപന സമിതി പിൻവലിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ മുഖ്യമന്ത്രിയുമായി ടെലിഫോണിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം നർത്തിവെക്കാൻ തീരുമാനിച്ചത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. 1988 ഐപിഎസ് ബാച്ച്കാരനായ അനിൽ കാന്ത് ഡൽഹി സ്വദേശിയാണ്. നിലവിൽ എഡിജിപി റാങ്കാണ് അനിൽ കാന്തിന്. എഡിജിപി റാങ്കിൽ നിന്ന് ആദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ നേരിട്ട് ക്രമസമാധാന ചുമലതലയുള്ള ഡിജിപിയാകുന്നത്.
കൊവിഡിന്റെ ഇന്ത്യൻ വകഭേദങ്ങളായ B.1.617, B.1.618 എന്നിവക്ക് ഫൈസർ മോഡേണ വാക്സിൻ ഫലപ്രദമെന്ന് പഠനം. B.1.617, B.1.618 എന്നീ വകഭേദങ്ങളെ പ്രതിരോധ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന ആന്റിബോഡികൾ പ്രതിരോധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്
കോണ്‍ഗ്രസിലെ ഹിന്ദുത്വ വിഭാഗത്തിന്റെ ശക്തിയാണ് ഇത് കാണിക്കുന്നത്. ബിജെപിയെ എതിര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെ നീങ്ങാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ബിജെപിയെ സംക്ഷിക്കലാണെന്നും വിജയരാഘവന്‍
കുറ്റകൃത്യം ചെയ്യുന്ന നായകനെ രക്ഷപ്പെടുത്താന്‍ പ്രേക്ഷക മനസ്സില്‍ എന്തെന്നില്ലാത്ത വെമ്പലുണ്ടാക്കുകയാണ് സിനിമ ചെയ്യുന്നത്. തെറ്റുചെയ്യുന്നതുപോലെ അല്ലെങ്കില്‍ അതിലധികം കുറ്റകൃത്യങ്ങള്‍ അത് മൂടിവെയ്ക്കുന്നതില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്. അക്കാരണത്താല്‍ പ്രധാനതെറ്റിനുശഷവും കുറ്റവാളി അനുബന്ധതെറ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് കടന്നുപോകുന്നത്